തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്ക് മന്ത്രിമാരില്‍ നിന്ന് പോലും സുരക്ഷയില്ലെന്ന് ചെന്നിത്തല ആരോപിച്ചു. അതീവ ഗൗരവമുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ തന്നെ ആരോപണം. എല്‍ഡിഎഫ് സര്‍ക്കാരിലെ ഓരോരോ മന്ത്രിമാരായി രാജി വയ്ക്കുകയാണ്. സര്‍ക്കാരിന്റെ പൊതു സ്വഭാവം തന്നെ നല്ല രീതിയിലല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മന്ത്രിയെന്നല്ല ആരും ചെയ്യാന്‍ പാടില്ലാത്ത കാരമാണിത്. മുഖ്യമന്ത്രി ഗൗരവം മനസിലാക്കി ശരിയായ ദിശയില്‍ അന്വേഷണം നടത്തി രാജി ആവശ്യപ്പെടണം. വൈകാതെ തന്നെ തീരുമാനമെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.