ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

198

ന്യൂഡല്‍ഹി: ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെയാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. രാഷ്ട്രീയപ്രേരിതമായി സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് ക്രമവിരുദ്ധമായി നീക്കിയെന്നാണ് ഹരജിയിലെ ആരോപണം. സ്ഥാനമാറ്റത്തിന് സര്‍ക്കാര്‍ അടിസ്ഥാനമാക്കിയ കേരളാ പൊലീസ് നിയമത്തിലെ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധികള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ് പൊലീസുദ്യോഗസ്ഥരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നതെന്നും സെന്‍കുമാറിനോട് യാതൊരു രാഷ്ട്രീയവിരോധമില്ലെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
കാര്യക്ഷമതയില്ലാത്തതിനാലാണ് സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം.

NO COMMENTS

LEAVE A REPLY