സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തനാക്കി

222

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തനാക്കി. അന്വേഷണം നടത്തിയ എളമരം കരീം , സക്കീർ ഹുസൈന് ചെറിയ ജാഗ്രതക്കുറവുണ്ടായി എന്ന് മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.
കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷനാണ് സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കിയത്. എളമരം കരീമിനായിരുന്നു അന്വേഷണ ചുമതല. സക്കീര്‍ ഹുസൈന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നാല്‍ ബന്ധപ്പെട്ട കമ്മിറ്റികളുമായി കൂടിയാലോചന നടത്താ തെ ജാഗ്രതക്കുറവ് കാട്ടിയെന്നാണ് കമ്മീഷന്‍റെ കണ്ടെത്തല്‍. എളമരം കരീം റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കുറ്റവിമുക്തനാക്കിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനത്ത് സക്കീര്‍ ഹുസൈനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ജില്ലാ കമ്മിറ്റിയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് സക്കീറിനെ പാര്‍ട്ടി കുറ്റവിമുക്തനാക്കുന്നത്. ഈ കേസില്‍ സക്കീര്‍ ആഴ്ചകളോളം ജയിലിലുമായിരുന്നു.

NO COMMENTS

LEAVE A REPLY