ബിഎസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം

182

ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് (ബിഎസ്) 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം. ബി എസ് 4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാകൂ. സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി തളളി. വാഹനനിര്‍മാതാക്കളും ഡീലര്‍മാരുമാണ് സമയപരിധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വാണിജ്യതാല്‍പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കോടതി അറിയിച്ചു.

NO COMMENTS

LEAVE A REPLY