തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സി.പി.എം, സി.പി.ഐ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം,ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ.അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരും ചടങ്ങില്‍ല്‍ നിന്ന് വിട്ടുനിന്നു. എ.കെ. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം എന്നീ വകുപ്പുകളും ശശീന്ദ്രന് അനുവദിച്ചിരുന്ന ഔദ്യോഗിക വസതിയായ ‘കാവേരി’യും തോമസ് ചാണ്ടിക്ക് ലഭിക്കും. എന്‍.സി.പിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനം എ.കെ. ശശീന്ദ്രന്‍ ഏറ്റെടുക്കും.