തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണമല്ല വേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വിദ്യാഭ്യാസ മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്കുപരീക്ഷയില്‍ സ്വകാര്യ ട്യൂഷന് സെന്ററിലെ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു.
അതിനാല്‍ കഴിഞ്ഞദിവസം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു തീരുമാനം.