ജിഷ്ണു പ്രണോയിയുടെ വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

250

പാന്പാടി: നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന് ജിഷ്ണുവും നേതൃത്വം നല്‍കിയിരുന്നെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളാണ് ലഭിച്ചത്. കോളേജ് അധികൃതര്‍ക്ക് ജിഷ്ണുവിനോട് വ്യക്തമായ വൈരാഗ്യമുണ്ടായിരുന്നെന്ന വാദം ഇതോടെ തെളിയിക്കപ്പെട്ടേക്കും. ജിഷ്ണുവിന്‍റെ വാട്ട്സ് ആപ്പ് സന്ദേശങ്ങളും, ഇ-മെയിലും, ഫോണ്‍ കോളുകളുമാണ് ലഭിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കോളേജിന്‍റെ അനാസ്ഥയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും ഇതേക്കുറിച്ച്‌ മന്ത്രിമാര്‍ക്കും, വിദ്യാഭ്യാസ അധികൃതര്‍ക്കും താന്‍ മെയില്‍ അയച്ചിട്ടുണ്ടെന്നും ജിഷ്ണു സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന്‍റെ കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ജനുവരിയിലാണ് കോളേജ് ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച്‌ കോളേജ് അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ജിഷ്ണുവിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവും ശക്തമാണ്. ഇതില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പ്രേരണ കുറ്റത്തിന് കോളേജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY