എ.കെ. ശശീന്ദ്രന്റെ ഫോണ്‍ വിവാദം : ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി

172

കൊച്ചി: എ.കെ. ശശീന്ദ്രന്‍ ഉള്‍പെട്ട ഫോണ്‍ വിവാദ കേസില്‍ ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി. പ്രതികള്‍ ഹാജരാവാത്തത് നിയമം അനുസരിക്കുന്നില്ലന്നതിനുള്ള തെളിവാണെന്നും കോടതി അറിയിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചാനല്‍ മേധാവി ഉള്‍പ്പെടെ ജീവനക്കാരായ ഒമ്ബത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY