തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ വീണ്ടും പോലീസ് പരിശോധന. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഞായറാഴ്ചയും ചാനലിന്റെ ആസ്ഥാനത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘം ചാനലിന്റെ പ്രവര്‍ത്തന രീതിയുള്‍പ്പെടെ പരിശോധിച്ച ശേഷം മടങ്ങിയിരുന്നു. ചാനലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചിരുന്നില്ല.