കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊടുവള്ളി സ്വദേശികളായ ജംഷീര്‍, യൂസഫ് എന്നിവരെ അറസ്റ്റു ചെയ്തു. മാരുതി റിറ്റ്സ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.