തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റുചെയ്തു നീക്കിയ നടപടി ന്യായീകരണമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റേത് മനുഷ്യത്വ രഹിതമായ സമീപനമാണ്. പ്രതികളെ പിടിക്കാതെ സര്‍ക്കാര്‍ ഒത്തുക്കളിക്കുകയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.