ദില്ലി: ചരക്കുസേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട എല്ലാ ബില്ലുകളും രാജ്യസഭ പാസാക്കി. മാര്‍ച്ച് 29ന് ലോക്സഭ പാസാക്കിയ നാലു ജിഎസ്ടി ബില്ലുകളാണ് രാജ്യസഭ അതേപടി അംഗീകരിച്ചത്. ഇനി സംസ്ഥാന നിയമസഭകളും ജിഎസ്ടി ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരും. കേന്ദ്രീകൃത ചരക്കുസേവന നികുതി, ജിഎസ്ടിയിലെ നഷ്ടപരിഹാരം തുടങ്ങിയവയടക്കം ഉള്‍ക്കൊള്ളുന്ന നാലു വ്യത്യസ്ത ബില്ലുകള്‍ക്കാണ് രാജ്യസഭ അംഗീകാരം നല്‍കിയത്. ബില്‍ അന്തിമ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ആരും എതിര്‍ത്തില്ല. യാതൊരു ഭേദഗതിയും വരുത്താതെയാണ് രാജ്യസഭയും ജിഎസ്ടി ബില്‍ പാസാക്കിയത്.