മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 149 പോയന്റ് താഴ്ന്ന് 29777ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 9214ലുമെത്തി. ബിഎസ്ഇയിലെ 951 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 837 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.69 ആണ് രൂപയുടെ മൂല്യം.