കോഴിക്കോട്: ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയെ മാറ്റാന്‍ സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പൊലീസിനെക്കുറിച്ച് എംഎ ബേബി നടത്തിയത് പൊതുവായ പ്രസ്താവനയാണെന്നും കാരാട്ട് വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാംസാഹാരം നിര്‍ത്തലാക്കുന്നു. ഭക്ഷണത്തിനുള്ള അവകാശം ആര് എസ് എസ് ഹനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ അതോറിറ്റി രൂപീകരിച്ചത് റെയില്‍വേയെ സ്വകാര്യവല്ക്കരിക്കാനാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.