അതിര്‍ത്തിയില്‍ നുഴഞ്ഞുകയറന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു

223

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിലാണ് സൈന്യം നാല് ഭീകരരെ വധിച്ചത് . ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ഇത്. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെ സൈന്യം സ്ഥിരീകരിച്ചു. ഞായറാഴ്ച കുല്‍ഗാം ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയിരുന്നു. തെക്കന്‍ കാശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുല്‍ഗാം. ഇവിടെ ഈ മാസം 12 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ശ്രീനഗര്‍, ബഡ്ഗാം, ഗന്ദേര്‍ബാല്‍ ജില്ലകളില്‍ ജനങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങിയിരുന്നു. ഒരു വോട്ടെടുപ്പ് കേന്ദ്രം തീവച്ച ഇവര്‍ മറ്റുരണ്ടെണ്ണം ആക്രമിക്കാനും ശ്രമിച്ചു.

NO COMMENTS

LEAVE A REPLY