ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

192

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നാലുമണിക്കൂര്‍ നേരത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. ഷാജഹാനെ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നല്‍കി. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY