പൂനെ: പൂനയില്‍ മലയാളിയായ ആര്‍മി നഴ്സിംഗ് അസിസ്റ്റന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ഓവല്‍ മിരാന്റയെ ഇന്നലെരാത്രി ജോലിസ്ഥലത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപ്രവര്ത്തര് കാണുകയായിരുന്നു. ലാബ് ടെക്നീഷ്യനായിരുന്നു ഓവല്‍ മിരാന്റ. മൃദദേഹം നാട്ടിലേക്ക് എത്തിക്കാനായി ബന്ധുക്കള്‍ പൂനയിലേക്ക് തിരിച്ചു. ജോലി സ്ഥലത്ത് പ്രശ്നങ്ങളുള്ളതായൊന്നും ഓവല്‍ പറഞ്ഞിരുന്നില്ലെന്നും ഈസ്റ്ററിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുപത്തിയെട്ട് വയസുള്ള ഓവല്‍ അഞ്ചുവര്‍ഷമായി ആര്‍മിയില്‍ നെഴ്സിംഗ് അസിസ്റ്റന്റായി ജോലിചെയ്ത് വരികയായിരുന്നു.