ചെന്നൈ : ചെന്നൈ നഗരത്തിലെ പ്രധാന റോഡില്‍ വീണ്ടും വിള്ളല്‍. അണ്ണാ ശാലയില്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നയിടത്തെ റോഡിലാണ് വിള്ളലുണ്ടായത്. കഴിഞ്ഞ ദിവസം റോഡ് ഇടിഞ്ഞ് താണ് ബസും കാറും കുഴിയില്‍ വീണിരുന്നു. ഇതിന് തൊട്ടടുത്തായാണ് ഇന്ന് വിള്ളലുണ്ടായത്. എട്ട് മീറ്റര്‍ നീളമുള്ള വിള്ളലാണ് റോഡിലുണ്ടായത്. ഭൂഗര്‍ഭ മെട്രോ റെയില്‍ നിര്‍മാണത്തെത്തുടര്‍ന്ന് മണ്ണിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും വിള്ളല്‍ കാരണമായി.