ശ്രീനഗര്‍: വ്യാപക അക്രമം നടന്ന ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പകരം 38 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. അഞ്ച് നിയമസഭാ സീറ്റുകള്‍ക്ക് കീഴിലെ ബൂത്തുകളിലാണ് റീപോളിംഗിന് ഉത്തരവിട്ടത്. വ്യാഴാഴ്ച കനത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ക്കിടെ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് നിര്‍ദ്ദേശം. ശ്രീനഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയുള്ള അക്രമത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജമ്മുകശ്മീരിലെ അനന്ത് നാഗിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഇന്നലെ കമ്മീഷന്‍ തീരമാനിച്ചിരുന്നു.