അനില്‍ അക്കര എംഎല്‍എ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി

238

തൃശൂര്‍: തൃശൂര്‍ അടാട്ട് ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടതിനെതിരെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സമരം. ഭരണ സമിതി പിരിച്ചു വിടരുത് എന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അടാട്ട് ബാങ്ക് ഭരണ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഇതു തിരുത്തും വരെ നിരാഹാരം തുടരുമെന്ന നിലപാടിലാണ് അനില്‍ അക്കര. ഇന്നലെ രാത്രി 7 മണിക് തൃശൂര്‍ മുത്തുവറ കവലയിലാണ് നിരാഹാരം തുടങ്ങിയത്.

NO COMMENTS

LEAVE A REPLY