ന്യൂഡല്‍ഹി: ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ജി.എസ്.ടി സംബന്ധിച്ച ബില്ലുകള്‍ നേരത്തെ ലോക്സഭയിലും രാജ്യസഭയിലും പാസായിരുന്നു. കേന്ദ്ര ചരക്ക് സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ കുടി അംഗീകാരം ലഭിച്ചതോടെ ഈ വര്‍ഷം ജൂലൈ 1ന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് പ്രതീക്ഷ.