തിരുവനന്തപുരം: എസ്ബിടി എസ്ബിഐ ലയനത്തിന്റെ പേരില്‍ പുതിയ എടിഎം കാര്‍!ഡ് നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുക്കുന്നത്. ഉള്ളൂര്‍ സ്വദേശിയായ ഐടി പ്രൊഫഷണലിന് 20,000 രൂപ നഷ്ടമായി. ശനിയാഴ്ച ഉച്ചയോടെയാണ് തിരുവന്തപുരം ടെക്ക്‌നോപാര്ക്ക് ജീവനക്കാരിയായ സിബിനയ്ക്ക് ബാങ്കില് നിന്നെന്ന വ്യാജേന ഒരു ഫോണ്‍കോള്‍ എത്തുന്നത്. ബാങ്ക് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ എസ്ബിടി എസ്ബിഐ ലയനത്തിന്റെ ഭാഗമായി എടിഎം കാര്‍ഡ് പുതുക്കി നല്‍കാന്‍ വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. കാര്‍ഡ് നമ്പറും മറ്റ് പേര് വിവരങ്ങളുമാണ് ആരാഞ്ഞത്. തുടക്കത്തില്‍ സംശയം ഒന്നും തോന്നിയില്ലെങ്കിലും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടന്നതായും പണം നഷ്ടമായതായും എസ്എംഎസ് വിവരം ലഭിച്ചതോടെയാണ് സിബിന തട്ടിപ്പ് തിരിച്ചറിയുന്നത്. 20,000 രൂപയാണ് സിബിനയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. മുംബൈയില് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. സിബിനയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. സമാനമായ രീതിയില്‍ ബാങ്ക് ലയനത്തിന്റെ മറവില്‍ അക്കൗണ്ട് വിവരങ്ങള്‍ ശേരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. പലയിടങ്ങളിലും നിന്നും പരാതി ഉയരുന്നതായി ബാങ്ക് അധികൃതരും വിശദീകരിക്കുന്നു. മുന്നറിയിപ്പുകള്‍ മുഖവിലക്ക് എടുക്കണെന്നും ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങള്‍ പങ്കുവയ്ക്കരുത് എന്നുമാണ് ബാങ്ക് നല്കുന്ന ജാഗ്രത നിര്‍ദ്ദേശം.