ലാപ്ടോപ്പുകളില് നിങ്ങള്‍ ഒട്ടനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ വിചാരിക്കുന്നത്ര സമയം നിങ്ങളുടെ ലാപ്ടോപ്പില്‍ ബാറ്ററി ചാര്‍ജ്ജ് നില്ക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ കമ്ബ്യൂട്ടറില്‍ പല മാറ്റങ്ങളും വരുത്തിയാല്‍ കുറേ ഒക്കെ ബാറ്ററി സംരക്ഷിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ദൂരെ യാത്രയ്ക്കു പോവുകയാണെങ്കില്‍ ലാപ്ടോപ്പിന്റെ ബാറ്ററി ഇതു പോലെ തീരുകയാണെങ്കില്‍ എന്തു ചെയ്യും? കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക…
1. ഒരേ സമയം ഒട്ടനേകം ടാസ്ക്കുകള് തുറക്കരുത്. ഇത് കമ്ബ്യൂട്ടറിന്റെ ബാറ്ററി പെട്ടന്നു തന്നെ കഴിയാന്‍ കാരണമാകുന്നു.
2. അധികം റാം ഉപയോഗിക്കാത്ത സാധാരണ ആപ്ലിക്കേനുകള്‍ റണ്‍ ചെയ്യാന്‍ ശ്രമിക്കുക.
3. നിങ്ങളുടെ കമ്ബ്യൂട്ടറില്‍ പവര്‍ മാനേജ്മെന്റ് സെറ്റിങ്ങ് ചെയ്യുക.
4. ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിക്കുന്നില്ലെങ്കില്‍ വയര്‍ലെസ് കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്യുക.
5. ബ്ലൂട്ടൂത്ത് ഡിസേബിള്‍ ചെയ്യുക.
6. ലാപ്ടോപ്പ് ഉപയോഗിച്ചു കഴിഞ്ഞാല്‍ അത് ഷട്ട് ഡൗണ്‍ ചെയ്യാന്‍ മറക്കരുത്.
7. ഉപയോഗിക്കാത്ത പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്യുക.
8. പവര്‍-സേവിങ്ങ് ഹാര്ഡ്വയര് പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുക.