യു.ഡി.എഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് എം.ബി. ഫൈസല്‍

216

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇടതു സ്ഥാനാര്‍ത്ഥി എം.ബി.ഫൈസല്‍ പറഞ്ഞു. തീവ്രവര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് മുസ്ലീം ലീഗിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികളുമായി ലീഗ് ധാരണയുണ്ടാക്കിയതാണ് അവരുടെ വന്‍ വിജയത്തിന് കാരണമെന്നും ഫൈസല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY