ന്യൂഡല്‍ഹി: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന് എതിരായ വിധിയെഴുത്ത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫ് വോട്ടിലും ശതമാനത്തിലും നല വര്‍ധന ഉണ്ടാവുകയാണ് ചെയ്തത്. യുഡിഎഫിന് ആ രീതിയില്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ വോട്ടിംഗ് ശതമാനം പിറകോട്ട് പോകുകയും ചെയ്തു. കടുത്ത മത്സരം തന്നെയാണ് ഉയര്‍ന്ന് വന്നതെന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് വര്‍ധിച്ചു വെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. മതനിരപേക്ഷതയുടെ കൂടെയാണ് കേരളത്തിലെ ജനങ്ങളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ എകീകരണം കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.