കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരം മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മന്ത്രി ജി. സുധാകരൻ. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കെട്ടുകഥയാണ്.ഞങ്ങള്‍ മഹിജയുടെ കൂടെയായിരുന്നു. എന്നാല്‍ ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തതെന്നും സുധാകരന് പറഞ്ഞു.സമരം കൊണ്ട് എന്തു നേടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. അവരെ കളിപ്പാവയായി വച്ചുകൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവന് എന്ന ചെറുപ്പക്കാരന് പറയുന്നതെന്ന് സുധാകരന് ചോദിച്ചു. ഒരേസമയത്ത് ദേശാഭിമാനിക്കാരന് ആണ്, പാര്ട്ടിക്കാരന് ആണെന്നെല്ലാം പറയുകയും സർക്കാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുകയാണ്. സർക്കാറിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ല. ആ സുഹൃത്ത് അമ്മയെ പറഞ്ഞ് മനസിലാക്കണമായിരുന്നു. ഇപ്പോള്‍ ചെയ്തത് സര്‍ക്കാര്‍ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.