ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യാ​ല്‍ കടുത്ത ശി​ക്ഷ ല​ഭി​ച്ചേ​ക്കും

170

ന്യൂ​ഡ​ല്‍​ഹി : സി​നി​മ തീ​യ​റ്റ​റി​ല്‍ ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നി​ല്‍​ക്കാ​ത്ത​വ​ര്‍​ക്ക് ഇ​നി ത​ട​വ് ശി​ക്ഷ​യും ല​ഭി​ച്ചേ​ക്കും. ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി. ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​യ​മ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ ഭ​ര​ണ​ഘ​ട​ന​യോ​ടും, ദേ​ശീ​യ പ​താ​ക​യോ​ടും അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് നി​യ​മം മൂ​ന്ന് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്കും ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഗ​സ്റ്റ് 23ന് ​കേ​സ് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. തീ​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ​യ്ക്ക് മു​ന്‍​പ് ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ലേ​ക്ക് ന​യി​ച്ച ഹ​ര്‍​ജി ന​ല്‍​കി​യ നാ​രാ​യ​ണ്‍ ചൗ​സ്‌​കി​യാ​ണ് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

NO COMMENTS

LEAVE A REPLY