ഇടുക്കി: പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീല പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എന്‍ഡിഎ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എന്ഡിഎയെക്കൂടാതെ ജില്ലയില്‍ കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും.
എം.എം. മണിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാവുകയാണ്. മന്ത്രി മണി തങ്ങളുടെ മുന്നില്‍ വന്ന് മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ നിലപാട്.