കൂള്‍ഡ്രിങ്ക്സ് നല്‍കി ട്രെയിനില്‍ കുടുംബത്തെ കൊള്ളയടിച്ചു

210

കൊച്ചി: കൂള്‍ഡ്രിങ്ക്സ് നല്‍കി ഒരു കുടുംബത്തെ മയക്കി ലക്ഷങ്ങള്‍ കവര്‍ന്നു. ട്രെയിനിലാണ് കൊള്ള നടന്നത്. നാല് പേരടങ്ങുന്ന കുടുംബത്തെയാണ് അജ്ഞാതര്‍ പറ്റിച്ചത്. കുടുംബത്തില്‍ നിന്നും മൂന്നുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 47,000 രൂപയും കവര്‍ന്നു. ചെങ്ങന്നൂര്‍ സ്വദേശികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മംഗളാ എക്സ്പ്രസിലാണ് സംഭവം. തൃശൂരില്‍ എത്തിയപ്പോഴാണ് ഇവരുടെ ബോധം തെളിഞ്ഞത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ കുടുംബം പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പേരടങ്ങുന്ന സംഘമാണ് ഇതിനുപിന്നില്‍. സൗഹൃദം സ്ഥാപിക്കുകയും കുടിക്കാന്‍ പാനീയം നല്‍കുകയുമായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കി.

NO COMMENTS

LEAVE A REPLY