ചെന്നൈ : തമിഴാനാട്ടില്‍ നാളെ ബന്ദ്. വരൾച്ചമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡി.എം.കെ., കോൺഗ്രസ്, സി.പി.എം, സിപിഐ., വി സി.കെ., മുസ്ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടികളാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടുത്ത വരൾച്ചമൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഡൽഹിയിൽ തമിഴ് കർഷകർ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ബന്ദുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഡൽഹിയിലെ സമരം അവസാനിപ്പിച്ച്, സംസ്ഥാനത്തു നടത്തുന്ന ബന്ദിൽ പങ്കെടുക്കാൻ കർഷകരോട് നേരത്തെ ഡി.എം.കെ. ആഹ്വാനം ചെയ്തിരുന്നു.