കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസ് ഉടന്‍ കീഴ്ക്കോടതിയെ സമീപിക്കും.സിബിഐ അന്വേഷണം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിപകര്‍പ്പ് കിട്ടിയശേഷം കീഴ്ക്കോടതിയെ സമീപിക്കാന്‍ വിഎസ് കോഴിക്കോട്ടെ അഭിഭാഷകന് നിര്‍ദേശം നല്‍കി
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കാന്‍ വിഎസ് ഒരുങ്ങുന്നത് . ഇതിന്‍റെ ഭാഗമായി കീഴ്കോടതിയില്‍ ഹരിജി നല്‍കാന്‍ അച്യുതാനന്ദന്‍ കോഴിക്കോട്ടെ അഭിഭാഷകന് നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം കീഴ്കോടതിയെ സമീപിക്കാനാണ് വിഎസ് അച്യുതാനന്ദന് അഭിഭാഷകന് നിര്‍ദേശം നല്‍കിയത്.
മറ്റ് അഭിഭാഷകരുമായി കൂടിയാലോചിച്ച് ഈ മാസം മുപ്പതിന് കോഴിക്കോട്ടെ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കും.
കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് നേരത്തെ കോഴിക്കോട്ടെ ഒന്നാം ക്ളാസ് മജിസ്ട്രറ്റ് കോടതിയെ സമീപിച്ചത്.എ പിന്നീട് സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി വിഎസ് അച്യുതാനന്തന്‍ മുന്നോട്ട് പോയതിനാല്‍ കേസില്‍ തുടര്‍വാദം നടന്നിരുന്നില്ല.