നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

267

മുംബൈ: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബെയില്‍
ചികിത്സയിലായിരുന്നു. 1968 ലെ മന്‍ ക മീത് എന്ന സുനില്‍ ദത്ത് നിര്‍മ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1970-80 കാലഘട്ടത്തിലെ ഒരു മുന്‍ നിര നായകനാകാന്‍ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999 ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്കാരം ലഭിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍ ദീവാനപന്‍ (2002), റിസ്ക് (2007) എന്നിവയാണ്. 1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2002 ല്‍ കേന്ദ്രമന്ത്രിയായി.

NO COMMENTS

LEAVE A REPLY