തിരുവനന്തപുരം: മദ്യനിരോധനം കൊണ്ട് സംസ്‌ഥാനത്തെ മദ്യഉപഭോഗത്തിൽ കുറവുവന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന പിടികൂടി. ഇവ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ബവ്റിജസ് ഔട്ട്‌ലെറ്റുകള്‍ അടക്കം പൂട്ടിയത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി നിയമസഭയിൽ പറഞ്ഞു. മദ്യഉപഭോഗം കുറയ്ക്കാൻ ബോധവത്ക്കരണമാണ് ആവശ്യം. മദ്യനിരോധനമല്ല, മദ്യവർജനമാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ 68–ാം വാർഷികം പ്രമാണിച്ച് പഴയ നിയമസഭാ ഹാളിലാണ് സമ്മേളനം നടക്കുന്നത്.