ടി ടി വി ദിനകരനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

323

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡി എം കെ നേതാവ് ടി ടി വി ദിനകരനെ ദില്ലി ക്രൈം ബ്രാഞ്ച് സംഘം അല്‍പസമയത്തിനകം ചെന്നൈയിലെത്തിച്ച് തെളിവെടുക്കും. ദിനകരന്റെയും സഹായി മല്ലികാര്‍ജുനയുടെയും വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുക്കുമെന്നാണ് സൂചന. ചെന്നൈയിലെ തെളിവെടുപ്പിന് ശേഷം ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലും ബംഗലൂരുവിലും തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസത്തേക്കാണ് ദിനകരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ എത്രയും വേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.

NO COMMENTS

LEAVE A REPLY