ന്യൂഡൽഹി : ബാങ്കുകൾ നിറം മങ്ങിയ നോട്ടുകളും , പേനകൊണ്ട് എഴുതിയ നോട്ടുകളും സ്വീകരിക്കണമെന്ന് ആര്‍ബിഐ. നോട്ടുകളില്‍ എഴുതുന്നത് ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആര്‍ബിഐ അക്കൗണ്ട് ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി.എന്നാല്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍
ബാങ്കുകള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആര്‍ ബി ഐ അറിയിച്ചു.2001 കേന്ദ്രസർക്കാർ പഴകിയ നോട്ടുകൾ ഉപയോഗത്തിൽനിന്നു ഒഴിവാക്കുന്നതിനാണ് ക്ലീന്‍ നോട്ടീസ് പോളിസി കൊണ്ടുവന്നത്. പോളിസി അനുസരിച്ച് പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ വിതരണം ചെയ്യണം.