തിരുവനന്തപുരം: തന്റെ സംസാര ശൈലി മാറ്റാനാവില്ല എന്നാല്‍ വിവാദമുണ്ടാക്കില്ലെന്ന് മന്ത്രി എം എം മണി. പാര്‍ട്ടിയുടെ ശാസന ഉള്‍ക്കൊള്ളുന്നുണ്ടെന്നും പാര്‍ട്ടി എന്തുപറഞ്ഞാലും കേള്‍ക്കുമെന്നും എംഎം മണി പറഞ്ഞു. സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദത്തിന് കാരണക്കാരനായതുകൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും മണി പറഞ്ഞു.