തിരുവനന്തപുരം: ടിപി സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. കോടതി വിധി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകിക്കരുത്. സെന്‍കുമാറിന് ഡിജിപി സ്ഥാനം നല്‍കാന്‍ വൈകുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരുമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി സെന്‍കുമാറിനെ മാറ്റിയ നടപടി റദ്ദാക്കി പൊലീസ് മേധാവി സ്ഥാനം അദ്ദേഹത്തിന് തിരിച്ചു നല്‍കണമെന്നു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ തനിക്ക് പൊലീസ് മേധാവി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.