കാസര്‍കോഡ്: കാസര്‍കോഡ് കുമ്പളയില്‍ വെട്ടേറ്റ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. മഞ്ചേശ്വരം സ്വദേശികളായ സുലൈഖ, മുഫീദ എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് കുമ്പളക്കടുത്ത് പെര്‍വാട് വച്ച് വെട്ടേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. വെട്ടേറ്റ യുവാവ് ആംബുലന്‍സില്‍ കയറ്റുന്നതിനിടെ മരിച്ചിരുന്നു. മരിച്ചു. പെര് വാട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.