കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

241

ശ്രീനഗര്‍: കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ബിഎസ്‌എഫ് ജവാനും ആര്‍മി ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് സെക്ടറില്‍ ഇന്ന് രാവിലെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബിഎസ്‌എഫ് പോസ്റ്റിന് നേരെ പാക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാക് സൈന്യം റോക്കറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച്‌ ആക്രമണം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ ഏഴാം തവണയാണ് പൂഞ്ച്, രജോരി സെക്ടറുകളിലായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

NO COMMENTS

LEAVE A REPLY