തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

198

തൃശൂര്‍: പരമ്പരാഗത രീതിയിലുള്ള തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ഉപാധികളോടെയാണ് കേന്ദ്ര എസ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ. കുഴിമിന്നല്‍ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും മാത്രമെ നിര്‍മ്മിക്കാവുവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡൈനമൈറ്റിന് അനുമതിയില്ല. ഓലപ്പടക്കം ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കരുതെന്നും കേന്ദ്ര എസ്‌പ്ലോസീവ് വിഭാഗം നല്‍കിയ അനുമതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY