തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം പിന്‍വലിച്ചു . ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം . ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെയായിരുന്നു സമരം. എന്നാല്‍ സമരം കൊണ്ട് കാര്യമില്ലെന്നും കെ എസ് ആര്‍ ടി സിയുടെ പുരോഗതി മുന്നില്‍ കണ്ടെടുത്ത തീരുമാനത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നുമായിരുന്നു മാനേജ്മെന്റ് നിലപാട്. ചര്‍ച്ചകളെ തുര്‍ന്ന് അപാകതകള്‍ പരിഹരിച്ചെന്ന് യൂണിയനുകള്‍ പറഞ്ഞു . സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.