തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആരാണ് പൊലീസ് മേധാവി എന്ന് മുഖ്യമന്ത്രി പറയണം എന്നെഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ ബാനറുമായി എഴുനേറ്റ് പ്രതിപക്ഷം ബഹളം തുടങ്ങി. എന്നാല്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നതാണെന്നും എല്ലാ ദിവസവും രാവിലെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന് അഭിപ്രായപ്പെട്ടു. ചോദ്യോത്തരവേള നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കണമെന്നും സഭ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചതോടെ ചോദ്ദ്യോത്തര വേള തുടര്‍ന്നു.