കോട്ടയം: കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെയര്മാന് കെഎം മാണി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം അംഗം തിരഞ്ഞെടുക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചെന്ന് കരുതി കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മാത്രമേയുണ്ടാകൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു. ഇതില്‍ തനിക്കോ ജോസ് കെ മാണിക്കോ ഒരു പങ്കുമില്ല. കോട്ടയം ഡിസിസി കേരള കോണ്‍ഗ്രസിനെ കുത്തിനോവിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്തത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും കെഎം മാണി പറഞ്ഞു.