ഇപോ: സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം. ജപ്പാനെ മൂന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം മന്ദീപ് സിങ്ങിന്റെ ഹാട്രിക് ഗോളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. എട്ടാം മിനിറ്റില്‍ രൂപീന്ദര്‍ പാല് സിങ്ങിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം ജപ്പാന് ഒപ്പമെത്തി. കസുമ മുറാട്ടയായിരുന്നു ഗോള്‍ സ്കോറര്‍. പിന്നീട് 43ാം മിനിറ്റില്‍ ഹെയ്റ്റ യോഷിഹാരയിലൂടെ ജപ്പാന് വീണ്ടും ലീഡ് നേടി. 21. എന്നാല്‍ രണ്ട് മിനിറ്റിന് ശേഷം മന്ദീപ് സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ചു. 22. എന്നാല്‍ കളിയുടെ ആവേശം ഇരട്ടിയാക്കി ഗെന്‍കി മിതാനി ജപ്പാന് വീണ്ടും പ്രതീക്ഷ നല്കി. ഇതോടെ ജപ്പാന് 32ന് വീണ്ടും മുന്നിലെത്തി. എന്നാല്‍ പിന്നീട് കളി മുഴുവന്‍ ഇന്ത്യയുടെ കൈയിലായിരുന്നു. 51,58 മിനിറ്റുകളില്‍ ഗോള്‍ കണ്ടെത്തി ഹാട്രിക് തികച്ച മന്ദീപ് സിങ്ങ് ഇന്ത്യയ്ക്ക് 43ന്റെ വിജയം സമ്മാനിച്ചു. ആദ്യ മത്സരത്തില്‍ ബ്രിട്ടനോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍വി പിണഞ്ഞു. ഇനി വെള്ളിയാഴ്ച്ച മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാല് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് എട്ടു പോയിന്റാണുള്ളത്.