തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികളില്‍ സര്‍ക്കാര്‍ അഴിച്ചപ്പണി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി ടോമിന്‍ ജെ.തച്ചങ്കരിയെ നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യയാണ് പൊലീസ് ആസ്ഥാനത്തെ ഐജി. പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ ഷെഫിന്‍ അഹമ്മദിനെ ആംഡ് പൊലീസ് ബറ്റാലയിനിലേക്ക് മാറ്റി. എസ്‌പി ഹരിശങ്കറിനെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. കാളിരാജ് മഹേഷാണ് പുതിയ റെയില്‍വേ എസ്‌പി. ഐജി പി.വിജയന് തീരദേശ പൊലീസിന്റെ അധികചുമതല നല്‍കി. എഡിജിപി അനില്‍കാന്തിനെ വിജിലസിലേക്ക് നിയമിച്ചു. എസ്‌പി ഷബീര്‍ അഹമ്മദിനെ ക്രൈം ബ്രാഞ്ചിലും നിയമിച്ചു.