തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെൻകുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാർ കേസിൽ സു പ്രീം കോടതിയുടെ വിധി സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു. കോടതി വിധി സർക്കാരിനെതിരെയുള്ള തിരിച്ചടിയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ ആവശ്യപ്പെട്ടു.സെൻകുമാറിന്റെ ഹരജി പരിഗണിച്ച സുപീംകോടതി സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും കോടതി ചെലവിലേക്കായി 25000 രൂപ അടക്കാനും ഉത്തരവിട്ടിട്ടുണ്ട്.