ദില്ലി: സ്കൂളിനു സമീപത്തു നിര്‍ത്തിയിട്ട കണ്ടെയിനറില്നിന്നുള്ള വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 60 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തുഗ്ലകബാദിലെ റാണി ജാന്‍സി സര്‍വ്വോദയ കന്യ സ്കൂളിലാണ് അപകടം. റെയില്‍വേ കോളനിയിലുള്ള സ്കൂളിനു സമീപത്തു നിര്‍ത്തിയിട്ട കണ്ടെയിനറില്നിന്നാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
രാവിലെ ഏഴരയ്ക്കാണ് കണ്ടെയ്നറില്‍ നിന്ന് വാതകം ചോര്‍ന്നത്. കണ്ണെരിച്ചിലും തൊണ്ടയില്‍ അസ്വസ്ഥതയുമുണ്ടായ വിദ്യാര്‍ത്ഥികളെ മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവശരായ കുട്ടികളെ ഫയര്‍ഫോഴ്സും ആംബുലന്‍സും ദേശിയ ദുരന്ത നിവാരണ സേനയുമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.