ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ മാപ്പു പറഞ്ഞിട്ടില്ല. ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. തുക ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. പണം ബാലനീതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.