ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സർക്കാരിനാണെന്ന്‍ ലോക്നാഥ് ബെഹ്റ

280

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സർക്കാരിനാണെന്നും ഇത് ഉദ്യോഗസ്ഥർ മാനിക്കണമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. വിജിലൻസ് ആസ്ഥാനത്ത് ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസ് തുടങ്ങിവച്ച നല്ലകാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകും.വിജിലൻസിനുള്ളിൽ ഇന്‍റലിജൻസ് വിഭാഗം തുടങ്ങും. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുന്നതിനായിരിക്കും ശ്രമം. വിജിലൻസ് ഉദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY