ജസ്റ്റീസ് കര്‍ണന്‍റെ വിവാദ വിധി : സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്

235

സുപ്രീംകോടതിയുമായി ഏറ്റുമുട്ടല്‍ തുടരുന്ന കോല്‍ക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കര്‍ണന്റെ ‘വിവാദ വിധി’ വീണ്ടും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ് ഖേഹറിനടക്കം സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവാണ് ജസ്റ്റീസ് കര്‍ണന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡനത്തിനെതിരായ നിയമപ്രകാരമാണ് ശിക്ഷ. ദളിത് വിഭാഗത്തില്‍പെട്ട ആളായതുകൊണ്ട് തനിക്കെതിരായി ചീഫ് ജസ്റ്റീസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബഞ്ച് ജാതിയ വിവേചനം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ മുതല്‍ സൂപ്രീംകോടതിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ വിവാദനായകനാണ് ജസ്റ്റീസ് കര്‍ണന്‍. ശിക്ഷാനടപടികളുടെ ഭാഗമായി അദ്ദേഹത്തെ കോല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റിയെങ്കിലും സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ ഉത്തരവ് പുറപ്പെടുവിച്ചും ശിക്ഷവിധിച്ചും അദ്ദേഹം വിവാദം തുടരുകയാണ്.
നീതിന്യായ കോടതികളെ തരംതാഴ്ത്തുന്ന നടപടികളുണ്ടായതിനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനും ജസ്റ്റീസ് കര്‍ണന്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

NO COMMENTS

LEAVE A REPLY